അടിമാലി (ഇടുക്കി) ∙ അവശനിലയിൽ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച മാങ്കുളം പഞ്ചായത്തംഗം ധന്യ ഗണേശന്റെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ തുടങ്ങിയെങ്കിലും പരസ്പരവിരുദ്ധമായാണു കാര്യങ്ങൾ പറയുന്നത്. ഇന്ന് ധന്യയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള അൻപതാംമൈലിൽ ആൾത്താമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ നിന്നാണ് ധന്യയെ ഇന്നലെ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപു കുത്തേറ്റു മരിച്ച […]







