പ്രണയം നടിച്ച് പണം തട്ടിയെന്നും നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഷിയാസ് കരീമിനെതിരെ തെളിവുകള്‍ പുറത്ത്. യുവതിയ്ക്ക് ഷിയാസ് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്. പുറത്ത് വന്ന ശബ്ദസന്ദേശത്തില്‍ ഷിയാസ് യുവതിയോട് പണം ആവശ്യപ്പെടുന്നത് കേള്‍ക്കാം. പണം ആവശ്യപ്പെടുന്നത് മാത്രമല്ല, താനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കരുതെന്ന് യുവതിയോട് ഷിയാസ് ആവശ്യപ്പെടുന്നതും ശബ്ദസന്ദേശത്തിലുണ്ട്. ഇതിന് പുറമെ യുവതിയുടെ സുഹൃത്തിന്റെ പക്കല്‍ നിന്നും തനിക്കായി പണം കടം വാങ്ങാന്‍ ആവശ്യപ്പെടുന്നതും കേള്‍ക്കാം. ‘നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ […]









