തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകപ്രതിഷേധം. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകൾ അടയ്ക്കാനും ആഹ്വാനം ചെയ്തു. തിരുവനന്തപുരം തമ്പാനൂരിൽ പ്രതിഷേധക്കാരും അവർ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. പലയിടത്തും പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് […]









