നെടുങ്കണ്ടം: വീട്ടുപറമ്പിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവായത് നാട്ടുകാരിൽ ഉണ്ടായ സംശയം. അവശയായിരുന്നെങ്കിലും മേരിയെ പ്രദേശവാസികൾ ഇടയ്ക്കു കാണാറുണ്ടായിരുന്നു. കുറച്ചു നാളായി കാണാതായതോടെയാണു നാട്ടുകാർ സജിയോട് അന്വേഷിച്ചത്. ഓരോരുത്തരുടെ അടുത്തും ഓരോ കാരണമാണു സജി പറഞ്ഞിരുന്നത്. ഇതോടെയാണു സംശയം തോന്നിയത്. ഇക്കാര്യം ആദ്യം മേരിയുടെ മകൾ സിനിയെയും പിന്നീടു പൊലീസിനെയും നാട്ടുകാർ അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച സജി സ്വന്തം വിവാഹം ക്ഷണിക്കാൻ നാട്ടിലെ പല വീടുകളിലും എത്തിയിരുന്നു. 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യം ക്ഷണിച്ചെങ്കിലും വിവാഹം മുടങ്ങിയെന്നും […]







