സെയ്ന്റ് പീറ്റേഴ്‌സ് ബർഗ്: റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റഷ്യ സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകുമെന്ന് കൂടിക്കാഴ്ചയിൽ പുടിൻ ഉറപ്പുനല്കി. റഷ്യയിലെ സെയ്ന്റ് പീറ്റേഴ്‌സ് ബർഗിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് ഇറാൻ ജനത കടന്നുപോകുന്നതെന്ന് പറഞ്ഞ പുടിൻ, എത്രയും പെട്ടെന്ന് സമാധാനം പുലരുമെന്നും ഇറാൻ ഈ സാഹചര്യത്തെ അതിജീവിക്കുമെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും തങ്ങളാൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് പുടിൻ പറഞ്ഞു. […]








