
പാലക്കാട്: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ യൂത്ത് ലീഗിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് പാലക്കാട് തുടക്കമായി. നൂറണി സിന്തറ്റിക് ടര്‍ഫില്‍ ഇന്നലെ കാലത്ത് അണ്ടര്‍ 15 കാറ്റഗറിയുടെ ഒന്നാം സെമിയില്‍ ജയിച്ച കോഴിക്കോട് PFTC ഫൈനലില്‍ പ്രവേശിച്ചു. തൃശ്ശൂര്‍ റെഡ് സ്റ്റാര്‍ എളംതുരുത്തിയെയാണ് ഗോള്‍രഹിത സമനിലയ്‌ക്ക് ശേഷം ടൈബ്രേറില്‍ തോല്‍പ്പിച്ചത്. നാളെ വൈകിട്ട് നടക്കുന്ന എറണാകുളം ലോര്‍ഡ്സ് FA, തിരുവനന്തപുരം ട്രാവന്‍കൂര്‍ റോയല്‍സ് രണ്ടാം സെമി മത്സര ജേതാക്കളെ PFTC ഫൈനലില്‍ നേരിടും.
അണ്ടര്‍ 17, അണ്ടര്‍ 15, അണ്ടര്‍ 13 കാറ്റഗറികളിലായാണ് യൂത്ത് ലീഗ് നടക്കുന്നത്. തൃത്താല, പാലക്കാട്, എറണാകുളം എന്നിവയാണ് വേദികള്‍. തൃത്താലയിലെയും എറണാകുളത്തെയും മത്സരങ്ങള്‍ ഇന്ന് (29വേ ബുധന്‍) ആരംഭിക്കും.
അണ്ടര്‍ 17 കാറ്റഗറിയില്‍ തൃത്താല തണ്ണീര്‍ക്കോട് എഡിന്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്ന് ആരംഭിക്കുന്ന കളികളില്‍ കോഴിക്കോടിന്റെ കല്ലായി സോക്കര്‍ അക്കാദമി തൃശ്ശൂരിന്റെ റെഡ് സ്റ്റാര്‍ എളംതുരുത്തിയോടും എറണാകുളത്തിന്റെ ഉഉട സ്‌പോര്‍ട്‌സ് അക്കാദമി തിരുവനന്തപുരത്തിന്റെ ട്രാവന്‍കൂര്‍ റോയല്‍സിനോടും സെമിഫൈനല്‍ കളിക്കും.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍ 13 സെമിഫൈനല്‍ മത്സരങ്ങളില്‍ കോഴിക്കോടിന്റെ കല്ലായി സോക്കര്‍ അക്കാദമി മലപ്പുറത്തിന്റെ ബാസ്‌കോ ഒതുക്കുങ്ങലുമായും എറണാകുളത്തിന്റെ ഉഉട സ്‌പോര്‍ട്‌സ് അക്കാദമി തിരുവനന്തപുരത്തിന്റെ ട്രാവന്‍കൂര്‍ റോയല്‍സുമായും ഏറ്റുമുട്ടും.
14 ജില്ലകളിലെയും ചാമ്പ്യന്മാരാണ് യൂത്ത് ലീഗിന്റെ ഫസ്റ്റ് റൗണ്ട് കളിക്കാന്‍ യോഗ്യത നേടിയത്.
അതില്‍നിന്നും ജയിച്ചു വന്നവരാണ് അന്തിമഘട്ടത്തില്‍ സെമി കളിക്കുന്നത്. മൂന്നു കാറ്റഗറികളിലും അതതു വേദികളില്‍ മെയ് ഒന്നിന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരങ്ങളോടെ ജേതാക്കളെ വ്യക്തമാകും.









