വാഷിങ്ടൺ: ഇറാനെതിരെ സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക സമ്മർദ്ദം ശക്തിപ്പെടുത്തുന്ന പുതിയ തന്ത്രങ്ങളിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനകൾ ശക്തമാകുന്നു. ഇറാനെ ദുർബലപ്പെടുത്താൻ നീണ്ടുനിൽക്കുന്ന ഉപരോധം കൂടുതൽ ഫലപ്രദമാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാന്റെ മേൽ ‘ദീർഘകാല ഉപരോധത്തിന്’ തയ്യാറെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ തന്ത്രത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നത് ലോകത്തിലെ നിർണായക എണ്ണ ഗതാഗത പാതയായ ഹോർമുസ് […]






