അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ ഗ്രാമത്തിൽ ഭീകര സംഘടനയായ ഐഎസിന്റെ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് അനുസരിച്ച്, അഡമാവ സംസ്ഥാനത്തെ ഗോംബി പ്രദേശത്തെ ഗയാകു ഗ്രാമത്തിലാണ് ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്. അഡമാവ സംസ്ഥാന ഗവർണർ അഹ്മദു ഉമറു ഫിന്റിരി തിങ്കളാഴ്ച ഗ്രാമം സന്ദർശിച്ചു. ആളുകൾ ഒത്തുകൂടിയ ഫുട്ബോൾ മൈതാനത്ത് തീവ്രവാദികൾ അതിക്രമിച്ചു കയറി വെടിയുതിർത്തതായി പ്രദേശവാസികൾ പറഞ്ഞു. പ്രദേശം വിട്ടുപോകുന്നതിന് മുമ്പ് അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു. […]







