തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ വയോധികയുടെ വീടും കടയും ഒരു സംഘം അക്രമികൾ അടിച്ചുതകർത്തു. ചന്തവിള കുറട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ലീല (62)യെ ആണ് രാത്രിയിലെത്തിയ ഒരുസംഘം ആക്രമിച്ചത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികളാണ് ശരീരമാസകലം കമ്പിവടികൊണ്ട് മർദിച്ചു. മർദനത്തിൽ ലീലയ്ക്ക് ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. മകൻ മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്ന ലീല, വീട്ടിനുമുന്നിൽ ചെറിയൊരു കടയിട്ട് പച്ചക്കറികളും മറ്റും വിറ്റാണ് ഉപജീവനത്തിനുള്ളത് കണ്ടെത്തിയിരുന്നത്. ഈ കടയും അക്രമികൾ തകർത്തു. പച്ചക്കറികളും […]







