തെഹ്റാൻ: ഇറാന്റെ ദേശീയ സമ്പത്തായ ആണവ- മിസൈൽ ശേഷികളെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയി. ഹോർമുസ് കടലിടുക്ക് മേഖലയിലെ അമേരിക്ക- ഇറാൻ സംഘർഷം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ പ്രസ്താവന പുറത്തുവന്നത്. സർക്കാർ ടെലിവിഷനിലൂടെ വായിച്ച പ്രസ്താവനയിൽ, നാനോടെക്നോളജി, ബയോടെക്നോളജി മുതൽ ആണവ-മിസൈൽ ശേഷിവരെ ഉൾപ്പെടുന്ന രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക ശക്തികൾ എല്ലാം ഇറാന്റെ അഭിമാനവും ദേശീയ സ്വത്തുമാണെന്ന് ഖമനെയി വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിന് ഇറാനികൾ ഇവയെ സംരക്ഷിക്കാൻ ഒരുമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. […]






