പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിച്ചു, ഉടൻ തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി നേരെ ആശുപത്രിയിലേക്ക്… മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരം കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പു കടിയേറ്റയാൾ കടിച്ച ആ പാമ്പിനെ അപ്പോൾതന്നെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പു കടിയേറ്റത്. വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു സംഭവം. അഷ്റഫ് കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ വൈകിട്ട് മൂന്നു മണിയോടെയാണ് പാമ്പുകടിച്ചത്. ഉടൻ […]









