ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ കനത്ത ഇടിമിന്നലിൽ അഞ്ച് ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും പരുക്ക്. ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ സിപിഒ അൻസാർ, തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59) കാളി അമ്മാൾ(51) തൃശ്ശൂർ സ്വദേശിനി രമ്യ(36) എന്നിവർക്കാണ് പരുക്കേറ്റത്. ഇടിമിന്നലിൽ പോലീസുകാരനായ അൻസാർ ദൂരേക്കു തെറിച്ചുവീണു. ഇടതു കൈമുട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ശരീരത്തിൽ പൊള്ളലേറ്റതായി കണ്ടിട്ടില്ലെങ്കിലും വേദന […]









