
ഓഫ്-ഫീൽഡ് വിവാദങ്ങളേക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 50 പന്തിൽ 90 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും, ടീം പരാജയപ്പെട്ടതിൽ താരം നിരാശ പ്രകടിപ്പിച്ചു.
മത്സരശേഷം സംസാരിക്കവെ, വ്യക്തിഗത പ്രകടനങ്ങളേക്കാൾ ടീമിന് ലഭിക്കുന്ന പോയിന്റുകൾക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പരാഗ് പറഞ്ഞു. ഡ്രസ്സിംഗ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് ആരോടും ഒന്നും തെളിയിക്കാനില്ലെന്നും ടീമിനെ വിജയിപ്പിക്കുക എന്നതാണ് തന്റെ ജോലിയെന്നും അദ്ദേഹം മറുപടി നൽകി. വിവാദത്തെത്തുടർന്ന് പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു.
Also Read:മൈതാനത്ത് കടുത്ത ദേഷ്യം, പുറത്ത് വലിയ ബഹുമാനം! സൂര്യവംശിയെ പുകഴ്ത്തി കൈൽ ജാമിസൺ
റിയാൻ പരാഗിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസ് 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസ് നടത്തി വിജയം സ്വന്തമാക്കി. ഓപ്പണർമാരായ പതും നിസ്സങ്ക (62), കെ.എൽ രാഹുൽ (75) എന്നിവരുടെ മികച്ച പ്രകടനമാണ് ഡൽഹിക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സമ്മാനിച്ചത്.
The post ഇ-സിഗരറ്റ് വിവാദം! ആരോടും ഒന്നും തെളിയിക്കാനില്ല; പരാഗ് appeared first on Express Kerala.









