ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ അബദ്ധം അദ്ദേഹത്തിന്റെ ഓഫിസാണ്, ഓഫിസ് ശരിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്. അവർ മുഖ്യമന്ത്രിയെ കാണാൻ പോലും സമ്മതിക്കില്ലെന്ന് എംഎൽഎമാർ ഉൾപ്പെടെ തന്നോടു പരാതി പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ ശുദ്ധനാണ്. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. എം.വി. ജയരാജൻ ഓഫിസിൽ ഉണ്ടായിരുന്നപ്പോൾ സാധാരണക്കാർക്കും ഉപകാരപ്പെട്ടിരുന്നു. പക്ഷെ പി. ശശിയെപ്പോലുള്ളവരെ എന്തിന് ഓഫിസിൽ വച്ചു എന്നു ചോദിച്ചാൽ അവർക്കു മറുപടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതുപോലെ […]









