കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയോ മുസ്ലിം ലീഗിന്റെ ദേശീയ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാക്കണം എന്ന് കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ‘ഇരുവരും മികച്ച ഭരണാധികാരികളെന്ന നിലയിൽ കഴിവ് തെളിയിച്ചവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നിർവഹിക്കാനുള്ള എഐസിസി […]








