കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. പിണറായി വിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം ഒറ്റുകാരനായി അറിയപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കണ്ണൂരില്‍ കുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ സിപിഎം നേതാക്കള്‍ പറഞ്ഞത്. അമ്പലപ്പുഴയില്‍ ജി സുധാകരനും മലമ്പുഴയില്‍ സുരേഷുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്നു […]









