
മുംബയ്:2026 വനിതാ ടി20 ലോകകപ്പിനും അതിന് മുന്നോടിയായുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്.സമൃതി മന്ദാന വൈസ് ക്യാപറ്റന്‍.
2025 സെപ്തംബറില്‍ കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ പ്രമുഖ താരം യാസ്തിക ഭാട്ടിയ ടീമില്‍ മടങ്ങിയെത്തി. സ്പിന്നര്‍ രാധ യാദവും ടീമില്‍ തിരിച്ചെത്തി.
ഡബ്ല്യുപിഎല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഹാട്രിക് നേടി ചരിത്രം കുറിച്ച യുവ പേസര്‍ നന്ദിനി ശര്‍മ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി.കാശ്വി ഗൗതം, അമന്‍ജോത് കൗര്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് 24 വയസുളള നന്ദിനിക്ക് അവസരം ലഭിച്ചത്.
ഭാരതി ഫുല്‍മാലി, അനുഷ്‌ക ശര്‍മ എന്നിവരും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, ജൂനിയര്‍ ക്രിക്കറ്റില്‍ നിന്ന് ശ്രദ്ധിക്കപ്പെട്ട കമാലിനി, വൈഷ്ണവി ശര്‍മ എന്നിവര്‍ക്ക് ഇത്തവണ ടീമിലിടം നേടാനായില്ല. മലയാളി താരങ്ങളാരും ടീമില്‍ ഇല്ല.







