ദുബായ്: യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. ഇന്ത്യൻ വിമാന കമ്പനികൾക്ക് വലിയ ആശ്വാസമാണിത്. സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതോടെ നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നീ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും കൂടുതൽ സർവീസുകൾ എത്താൻ ഇത് വഴിയൊരുക്കുമെന്നതിനാൽ മലയാളികൾക്ക് വലിയ ആശ്വാസമാണിത്. നിലവിൽ പല എയർലൈൻസുകൾക്കും നിയന്ത്രണങ്ങൾ കാരണം സർവീസ് […]








