ന്യൂഡൽഹി: ഇന്ത്യയുടെ മറ്റൊരു വാതക കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു. ‘സർവ്വ് ശക്തി’ എന്ന എൽപിജി സൂപ്പർടാങ്കറാണ് ശനിയാഴ്ച കടലിടുക്ക് പിന്നിട്ടത്. 45,000 ടൺ വാതകം വഹിച്ചുകൊണ്ടാണ് കപ്പലിന്റെ യാത്ര. ഹോർമുസ് വഴിയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കപ്പൽ 45,000 ടൺ എൽപിജിയുമായി വരുന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇതിന് വലിയ പ്രാധാന്യവുമുണ്ട്. മറൈൻ ട്രാഫിക് എന്ന സമുദ്ര ഗതാഗത നിരീക്ഷണ സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പ്രകാരം മാർച്ച് മൂന്നിന് യുഎഇയിൽനിന്ന് പുറപ്പെട്ട […]









