ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് ഇവിടെ ചെന്നിത്തലയ്ക്കായി വിശുദ്ധ കുർബാന നേർച്ചയായി നൽകിയത്. രമേശ് ചെന്നിത്തലയെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കാണാൻ വേണ്ടിയാണ് കുർബാന നേർച്ചയായി നൽകിയതെന്ന് സിജോ കുഞ്ഞാണ്ടി പറഞ്ഞു. അതേസമയം വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇത്തരത്തിലുള്ള നേർച്ചകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം […]









