തിരുവനന്തപുരം: യുഡിഎഫ് ബഹുഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ് കൺവീർ അടൂർ പ്രകാശ്. ആരോഗ്യത്തോടെയുള്ള ഈ മടങ്ങി വരവിൽ അതിയായ സന്തോഷമുണ്ട്. ഞാൻ പ്രവർത്തിച്ച മേഖലകളിൽ യുഡിഎഫിന് ശക്തിയുണ്ടാക്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനവും ആത്മവിശ്വാസവുമുണ്ട്; അദ്ദേഹം കൂട്ടിച്ചേർത്തു.ദീർഘ നാളത്തെ ആശുപത്രി വാസത്തിനുശേഷമാണ് അദ്ദേഹം വീണ്ടും പൊതുപ്രവർത്തനരംഗത്ത് സജീവമാകാൻ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരക്കിട്ട പ്രവർത്തനങ്ങൾ നടത്തി വരവെയായിരുന്നു അടൂർ പ്രകാശിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. യുഡിഎഫിന്റെ മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചുള്ള വാർത്തകളും പ്രതികരണങ്ങളുമൊക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. ഈ വ്യക്തി മുഖ്യമന്ത്രിയാകണം എന്നു […]









