ന്യൂഡൽഹി: കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിനായി രാജ്യം ഒരുങ്ങി നിൽക്കുകയാണ്. ആകെ 823 സീറ്റുകളിലെ ജനവിധി നാളെയറിയാം.കഴിഞ്ഞ ഒരുമാസമായി ഘട്ടംഘട്ടമായി നടന്ന തിരഞ്ഞെടുപ്പുകൾക്ക് ശേഷം നാളത്തെ വോട്ടെണ്ണൽ ഫലം രാഷ്ട്രീയ ഭൂപടത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാ രാഷ്ട്രീയകക്ഷികളും. ഏപ്രിൽ 9 മുതൽ 29 വരെ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ, […]






