കാസർകോട്: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായും യുഡിഎഫിന് അനുകൂലമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും കോൺഗ്രസ് മുന്നണിക്കാണ് വോട്ട് ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് മുതൽ പാറശാല വരെയുള്ള മണ്ഡലങ്ങളിൽ ഇത്തരമൊരു രാഷ്ട്രീയ മാറ്റം പ്രകടമാണെന്നും എൽഡിഎഫിന്റെ ഉറച്ച വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവനിലും സ്വത്തുക്കളിലും കൊതിയുള്ള കമ്മ്യൂണിസ്റ്റുകാർ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയാണ് വിധി എഴുതിയതെന്ന് ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിയിലെ നിലവിലെ […]








