
കാഞ്ഞങ്ങാട്: ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 42-ാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ആറിന് തുടങ്ങും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്കായുള്ള ചാമ്പ്യന്‍ഷിപ്പ് സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെ മെയ് 10 വരെ കാഞ്ഞങ്ങാട് ആലംപാടി മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ആണ്‍കുട്ടികളില്‍ തൃശൂരും പെണ്‍കുട്ടികളില്‍ കോഴിക്കോടുമാണ് നിലവിലെ ജേതാക്കള്‍.
ലീഗ് ഘട്ടത്തില്‍ ആണ്‍ വിഭാഗം ഗ്രൂപ്പ് എ, ബിയിലെ ആദ്യ മൂന്ന് സ്ഥാനക്കാരും. ഗ്രൂപ്പ് സി, ഡി എന്നിവയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരും നോക്കൗട്ടില്‍ കടക്കും. പെണ്‍ വിഭാഗത്തില്‍ നാല് ഗ്രൂപ്പുകളില്‍ ഓരോന്നില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ടിലെത്തും. യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മുന്നോടിയായി നടക്കുന്ന ഈ പോരാട്ടത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 ജില്ലാ ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീമുകളും പങ്കെടുക്കും.
ആണ്‍ വിഭാഗം ലീഗ് ഘട്ടം
പൂള്‍ എ: തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം
പൂള്‍ ബി: കോഴിക്കോട്, ആലപ്പുഴ, കോട്ടയം, എറണാകുളം
പൂള്‍ സി: കൊല്ലം, പത്തനംതിട്ട, പാലക്കാട്
പൂള്‍ ഡി: കാസര്‍കോട്, വയനാട്, കണ്ണൂര്‍
പെണ്‍ വിഭാഗം ലീഗ് ഘട്ടം
പൂള്‍ എ: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
പൂള്‍ ബി: ആലപ്പുഴ, എറണാകുളം, പാലക്കാട്
പൂള്‍ സി: തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം
പൂള്‍ ഡി: കൊല്ലം, കോട്ടയം, പത്തനംതിട്ട






