
കൊല്‍ക്കത്ത: ഇന്ത്യന്‍ വിമെന്‍സ് ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ് സി ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ് സിയെ നേരിടും. കൊല്‍ക്കത്തയിലെ ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടില്‍ രാത്രി എട്ടിന് നടക്കുന്ന മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ യൂട്യൂബ് ചാനലില്‍ തത്സമയം കാണാവുന്നതാണ്. ടൂര്‍ണമെന്റില്‍ എട്ട് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് വീതം ജയവും തോല്‍വിയും നാല് സമനിലയുമുള്ള ഗോകുലം വനിതാ ടീം 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇതിന് മുമ്പ് നടന്ന മത്സരത്തില്‍ എഫ് എ ഗോവയെ 3-0 മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു. കളിച്ച എട്ട് മത്സരങ്ങളില്‍ എല്ലാം വിജയിച്ച ഈസ്റ്റ് ബംഗാള്‍ എഫ് സി 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ടീം അവസാനമത്സരത്തില്‍ സേതു എഫ് സി യെ 1-0 മാര്‍ജിനില്‍ തോല്‍പ്പിച്ചു.
ലീഗില്‍ മികച്ച ഒരു പൊസിഷനിലേക്കെത്താന്‍ ഇന്നത്തേതുള്‍പ്പെടെ ഇനിയുള്ള ആറ് മത്സരങ്ങളും ടീമിന് ജയിക്കണം. ഉദ്ദേശിച്ച പ്രകടനം നല്‍കാതെ പോയ വിദേശ താരങ്ങളെ ഗോകുലം സെക്കന്റ് ഫേസില്‍ റീപ്ലേസ് ചെയ്തിട്ടുണ്ട്. കെ ഡബ്യു എല്‍ ചാമ്പ്യന്‍സ് ആയ ടീമില്‍ നിന്ന് മലയാളി പ്ലയെര്‍സ് ഉള്‍പ്പെടെ ഒരു പിടി താരങ്ങളും സീനിയര്‍ ടീമിലെത്തിയിട്ടുമുണ്ട്. ‘ലീഗില്‍ മുന്‍പ് ഇ ബി എഫ് സിയുമായി ഞങ്ങള്‍ തോറ്റിട്ടുണ്ട് എന്നാല്‍ ഇത് ഒരുപാട് മാറ്റങ്ങള്‍ വന്ന ടീം ആണ്, പുതിയ വിദേശതാരങ്ങള്‍ അവസാന മാച്ചില്‍ ഉദ്ദേശിച്ച വിധം കളിച്ചു, ടീം ഇന്ന് ജയിക്കുമെന്ന് തന്നെ കരുതുന്നു’ എന്ന് ഹെഡ് കോച്ച് രാമന്‍ വിജയന്‍ പറഞ്ഞു.







