
ഹൈദരാബാദ്: ഐ ലീഗില്‍ ഡയമണ്ട് ഹര്‍ബാറിനെതിരെ ശ്രീനിധി ഡെക്കാന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശ്രീനിധി വിജയിച്ചത്. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായ ഡയമണ്ട് ഹര്‍ബറിനെ തോല്‍പ്പിച്ചതിലൂടെ ശ്രീനിധിക്ക് മൂന്നാം സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചു. ലീഗില്‍ ഗ്രൂപ്പ് ബിയില്‍ ഷില്ലോങ് ലാജോങ് ആണ് രണ്ടാമത്. ശ്രീനിധിക്കും ഷില്ലോങ്ങിനും 21 പോയിന്റ് വീതമാണുള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ഷില്ലോങ് രണ്ടാമത് തുടരുന്നു. ഒന്നാമതുള്ള ഡയമണ്ട് ഹാര്‍ബറിന് 25 പോയിന്റുണ്ട്.






