
കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും നേമം മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിന് ജനപ്രതിനിധിയുണ്ടാകുമെന്നും സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ. നാടിന് നല്ലത് സംഭവിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനം ഉറ്റുനോക്കുന്ന കടുത്ത ത്രികോണ മത്സരത്തിനാണ് നേമം വേദിയാകുന്നത്. വി ശിവൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. രാജീവ് ചന്ദ്രശേഖർ ആണ് എൻഡിഎ സ്ഥാനാർത്ഥി. 2016-ൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. 2021-ൽ കുമ്മനം രാജശേഖരനെ 3,949 വോട്ടുകൾക്ക് പരാജയപ്പെടുത്തി വി. ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2021-ൽ 71.33% ആയിരുന്ന പോളിംഗ് ഇത്തവണ 80.62% ആയി ഉയർന്നിട്ടുണ്ട്.
The post നേമത്ത് ‘കൈ’ പിടിക്കുമോ? വിജയപ്രതീക്ഷ പങ്കുവെച്ച് കെ.എസ്. ശബരീനാഥൻ appeared first on Express Kerala.







