ആലപ്പുഴ: ഹരിപ്പാട് ചെന്നിത്തലയുടെ തേരോട്ടം, 14,414 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നോട്ട്. 40,715 വോട്ടുകളാണ് ഇതുവരെ അദ്ദേഹം നേടിയിരിക്കുന്നത് . അതേസമയം എൽഡിഎഫ് സ്ഥാനാർഥി ടി.ടി ജിസ്മോന് 26,301 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതി നേടിയത് 19,600 വോട്ടാണ്. കേരളത്തിൻ്റെ തീരദേശത്തിനും ഇടനാടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഹരിപ്പാട് നിയമസഭ മണ്ഡലം രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അത്ര എളുപ്പത്തിൽ വഴങ്ങുന്ന മണ്ഡലമല്ല. രമേശ് ചെന്നിത്തലയുടെ ഉരുക്കു കോട്ടയാണ് ഹരിപ്പാടെന്ന് വീണ്ടും തെളിയുന്നു. ഹരിപ്പാടിൻ്റെ പരിചിത മുഖവും […]









