പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ കുതിച്ചോട്ടമാണ് കാണുവാൻ സാധിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി കെഎൻ രാധാകൃഷ്ണനേക്കാൽ 40,163 വോട്ടിനാണ് ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്. ചാണ്ടി 63,723, കെഎം രാധാകൃഷ്ണൻ 23560 എന്നിങ്ങനെയാണ് ലീഡ് നില. അതേസമയം ധർമടത്ത് വോട്ടെണ്ണി നാലുമണിക്കൂറിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് തിരിച്ചുപിടിച്ചു. ആറു റൗണ്ടുകൾ പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി ലീഡ് ആദ്യമായി പിടിച്ചത്. 1600 വോട്ടിന്റെ ലീഡാണ് ഒടുവിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ […]









