സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളിൽ നിന്നുള്ള വോട്ടുകളും എണ്ണി തുടങ്ങി. 140 മണ്ഡലകളിൽ 138 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുപ്രകാരം, യുഡിഎഫ് 80, എൽഡിഎഫ് 54, എൻഡിഎ 4 എന്ന നിലകളാണ് ആദ്യ ഒരുമണിക്കൂറിലെ രേഖപ്പെടുത്തുന്നത്. നിലവിലെ മന്ത്രിമാരായ ഒ. ആർ കേളു, വീണ ജോർജ്, കെബി ഗണേഷ് കുമാർ എന്നിവർ പിന്നിലാണ്. നേമം, കാട്ടാക്കട എന്നിവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് രേഖപ്പെടുത്തുന്നത്.






