നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആശുപത്രിയിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അഖിൽ മാരാർ രംഗത്ത്. എല്ലാവരും വോട്ടെണ്ണൽ വീട്ടിൽ ആഘോഷിക്കുമ്പോൾ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖിൽ പറഞ്ഞു. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അഖിൽ ആശുപത്രിയിലെത്തിയതെന്നാണ് റിപ്പോർട്ട്. ‘എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഞങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്കയാണ്’- അഖിൽ മാരാർ വീഡിയോയിൽ പറഞ്ഞു. അതേസമയം തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി റെക്കോർഡ് ഭൂരിപക്ഷത്തിൽ മുന്നോട്ടുകുതിക്കുകയാണ്. ഉമ […]









