വടകര: കേരളത്തിന്റെ ചരിത്രത്തിലെ മികച്ച വിജയം നേടാനായതിൽ അഭിമാനമുണ്ടെന്നും നൂറുശതമാനവും അസ്വാരസ്യങ്ങളൊന്നുമില്ലാതെ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് യുഡിഎഫിനെ ഈ നേട്ടത്തിന് അർഹമാക്കിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്രയും ഐക്യത്തോടെ പ്രവർത്തിച്ച തിരഞ്ഞെടുപ്പ് എന്റെ ഓർമ്മയിലുണ്ടായിട്ടില്ല. കഴിഞ്ഞതവണ ഞാൻ കെപിസിസി അധ്യക്ഷനായിരുന്ന വേളയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലുമൊന്നും ഇതുപോലൊരു ഒരുമ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. എന്നാൽ ഇപ്പോഴത്തെ നേതൃത്വത്തിന് അതിന് കഴിഞ്ഞു. അതിന് അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവർ സാധ്യമാക്കിയ അസാധാരണമായ കൂട്ടായ്മയാണ് ഈ […]









