മലപ്പുറം: വിഡി സതീശനെ പുകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വിഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നേടിയത് മികച്ച വിജയമാണ്, അഞ്ചുവർഷം അദ്ദേഹം ഭംഗിയായി ഉത്തരവാദിത്തം നിറവേറ്റിയെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അതുപോലെ ഹൈക്കമാൻഡാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതും അവർതന്നെയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളോട് ചർച്ച ചെയ്താവും ആ തീരുമാനം എടുക്കുക. മുസ്‌ലിം ലീഗിനോടും ആലോചിച്ചാവും തീരുമാനിക്കുകയെന്ന് വിശ്വസിക്കുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം […]









