കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനുമെതിരെ സമൂഹമാധ്യമങ്ങളിൽ പൊങ്കാല. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഇരുവരും ഫേസ്ബുക്കിൽ പങ്കുവച്ച വിശദീകരണ പോസ്റ്റിനു താഴ് രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. കണ്ണൂരിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം രാഗേഷിനും എം.വി. ഗോവിന്ദനുമാണെന്നും ആദ‍്യം നിങ്ങൾ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നുമാണ് കമൻറുകളിൽ പറയുന്നു. പാർട്ടി സെക്രട്ടറി സ്ഥാനം സ്വരാജിനു കൊടുക്കണമെന്ന് പലരും കമെന്റിൽ പറയുന്നു. പാർട്ടി […]








