പേരാവൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശപങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ശൈലജയുടെ ചിത്രം പങ്കുവെച്ച് ഒറ്റവരിയിലായിരുന്നു റിമയുടെ പ്രതികരണം. റിമയെ പിന്തുണച്ച് ആരാധകരും സിപിഎം അനുഭാവികളും കമന്റുകളുമായെത്തുന്നുണ്ട്. കെ.കെ. ശൈലജ മുഷ്ടിചുരുട്ടി മുകളിലേക്കുയർത്തി പിന്തിരിഞ്ഞുനിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചത്. ‘ഇത് നമ്മുടെ നഷ്ടം’ എന്നാണ് റിമ ചിത്രത്തിന് ക്യാപ്ഷൻ കുറിച്ചത്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫായിരുന്നു ശൈലജയുടെ എതിരാളി. ‘ജനാധിപത്യമല്ലേ, തിരുത്തലുകൾ വേണമല്ലോ. തിരിച്ചുവരും പൂർണ്ണകരുത്തോടെ’, എന്നാണ് ചിത്രത്തിന് താഴെ […]






