തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ ഇതുപോലൊരു വിജയം നേടാൻ അക്ഷീണം പ്രയത്നിച്ചത് വി.ഡി സതീശനാണെന്നും അതിനാൽ മുഖ്യമന്ത്രി പദവിയ്ക്ക് യഥാർത്ഥ യോഗ്യൻ അദ്ദേഹമാണ് എന്ന തരത്തിലുള്ള പ്രചരണങ്ങൾ വ്യാപകമാണെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. സമൂഹമാധ്യമങ്ങളും അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന ഫ്ളക്സുകളുമൊന്നുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അത്തരത്തിലുള്ള കാര്യങ്ങൾ അനുയായികൾ ചെയ്യും. സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ സ്വാതന്ത്രം എല്ലാവർക്കുമുണ്ട്. എന്നാൽ, അങ്ങനെയല്ലല്ലോ യഥാർത്ഥ തീരുമാനം എടുക്കുക. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. […]








