തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തോൽവിയെ കുറിച്ച് പാർട്ടി വിശദമായ പരിശോധിക്കും. ജനങ്ങളെയും പാർട്ടി ഘടകങ്ങളെയും പൂർണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഗോവിന്ദൻ തയ്യാറായില്ല. ഈ തെരഞ്ഞെടുപ്പിൽ പാർട്ടി ഘടകങ്ങളുടെ പ്രവർത്തനവും സംഘടനപരമായ രാഷ്ട്രയീയപരമായ പ്രശ്‌നങ്ങളും വിവിധ തലത്തിലുള്ള പ്രചാരവേലകളും തോൽവിക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമികമായി കാണുന്നതെന്നും […]









