വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്ക് താത്കാലിക ശമനമുണ്ടാക്കുന്ന നീക്കമായി അമേരിക്ക സൈനിക പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നു. ഇതിന്റെ ഭാഗമായി, ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ആരംഭിച്ച ‘പ്രോജക്ട് ഫ്രീഡം’ സൈനീക ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാനുമായി നടക്കുന്ന സമാധാന ചർച്ചകളിൽ പുരോഗതി കൈവരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്താന്റെ മധ്യസ്ഥതയിൽ കരാറിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൈനിക നീക്കങ്ങൾ നിർത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ തുറമുഖങ്ങളെ ലക്ഷ്യമിട്ട് […]






