വാഷിങ്ടൻ: സമാധാനക്കരാറിനു മേൽ കരിനിഴൽ പടർത്തി ഹോർമുസിൽ യുഎസ്–ഇറാൻ സൈന്യങ്ങളുടെ ഏറ്റുമുട്ടൽ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ഇവിടെ നിന്നും സ്ഫോടനശബ്ദമുണ്ടായതായും ഡ്രോൺ ആക്രമണങ്ങളുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ സൈന്യവും തിരിച്ചടിച്ചു. രണ്ടു ഡ്രോണുകളെ ഇറാൻ സൈന്യം വെടിവച്ചിട്ടതായും പറയുന്നു. യുഎസിന്റെ മൂന്ന് നാവിക ഡിസ്ട്രോയർ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാൻ കപ്പലുകൾ യുഎസ് തകർത്തെന്ന് […]






