
തെന്നിന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും പ്രിയതാരങ്ങളിൽ ഒരാളായ സിമ്രാൻ ബോളിവുഡിൽ നിന്ന് തനിക്കുണ്ടായ കയ്പ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് തെന്നിന്ത്യൻ താരങ്ങളോട് ബോളിവുഡ് കാണിക്കുന്ന അവഗണനയെക്കുറിച്ച് സിമ്രാൻ മനസ്സ് തുറന്നത്.
തെന്നിന്ത്യയിൽ നിന്ന് ഹിന്ദി സിനിമകളിലേക്ക് എത്തുന്ന താരങ്ങളോട് ബോളിവുഡ് ഒട്ടും ബഹുമാനമില്ലാതെയാണ് പെരുമാറുന്നതെന്ന് സിമ്രാൻ പറഞ്ഞു. തെന്നിന്ത്യൻ സിനിമകൾ കാണാനോ അവിടുത്തെ താരങ്ങളുടെ കരിയറിനെക്കുറിച്ച് മനസ്സിലാക്കാനോ അവർ ശ്രമിക്കാറില്ല. ജീവിതത്തിന്റെ പകുതിയിലേറെയും സിനിമയ്ക്കായി മാറ്റിവെച്ചിട്ടും അർഹമായ ബഹുമാനം ലഭിക്കാത്തത് തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സിമ്രാൻ വ്യക്തമാക്കി.
Also Read:പെപ്പെയുടെ ‘കാട്ടാളൻ’ വരുന്നു; ആവേശം നിറച്ച് ‘ദി ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ
ഷൂട്ടിംഗ് വേളകളിൽ കൂടെയുള്ള സ്റ്റാഫുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക, ഹോട്ടൽ താമസം, വിമാന ടിക്കറ്റ് തുടങ്ങിയ കാര്യങ്ങളിൽ വിലപേശുക തുടങ്ങിയ മോശം അനുഭവങ്ങൾ അവിടെ പതിവാണ്. ബോളിവുഡിലെ ഈ വിവേചനവും അധികാരശ്രേണിയും കാരണമാണ് താൻ കൂടുതൽ ഹിന്ദി സിനിമകൾ ചെയ്യാതിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
മുംബൈ സ്വദേശിയായ സിമ്രാൻ അമിതാഭ് ബച്ചൻ നിർമ്മിച്ച ‘തേരെ മേരെ സപ്‌നെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം തുടങ്ങിയത്. എന്നാൽ ബോളിവുഡിലെ അവഗണനകൾക്കിടയിലും തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സിമ്രാൻ പിന്നീട് തമിഴിലും തെലുങ്കിലും ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുകയായിരുന്നു.
The post ബോളിവുഡിൽ തെന്നിന്ത്യൻ താരങ്ങൾക്ക് ബഹുമാനമില്ല! കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി സിമ്രാൻ appeared first on Express Kerala.







