
ന്യൂജേഴ്‌സി: ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ അവസാന വട്ട ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കി അമേരിക്കന്‍ സ്റ്റേഡിയങ്ങള്‍. ഫൈനല്‍ മത്സരം ഉള്‍പ്പെടെ എട്ട് മത്സരങ്ങള്‍ക്ക് സാക്ഷിയാകാനുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ടര്‍ഫ് സ്ഥാപിച്ചുകഴിഞ്ഞു. അത്യുഗ്രന്‍ സാങ്കേതിക നിലവാരത്തിലാണ് ഇവിടെ ടര്‍ഫ് ഒരുക്കിയിരിക്കുന്നത്. മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കാത്ത തരത്തില്‍ ക്രമീകരിച്ചുകൊണ്ടുള്ള സാങ്കേതിക തികവോടെയാണ് കഴിഞ്ഞ ദിവസം ടര്‍ഫ് സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയത്.
ഏറ്റവും അടിത്തട്ടില്‍ മഴ വെള്ളം താല്‍ക്കാലികമായി സംഭരിച്ചുവയ്‌ക്കാവുന്ന തരത്തിലുള്ള പെര്‍മവോയിഡ് സ്ഥാപിച്ച് അതിന് മേല്‍ വെള്ളം വേഗത്തില്‍ ഇറങ്ങാന്‍ പാകത്തിലുള്ള തുണികള്‍ വിരിച്ചു. തുടര്‍ന്ന് 24 ഇഞ്ച് വരെ ഖനത്തില്‍ മണല്‍ വിരിച്ച ശേഷം പുല്‍ മെത്തകള്‍ സ്ഥാപിച്ചു. 75-115 വാര(68 മീറ്റര്‍ വീതിയും 105 മീറ്റര്‍ നീളവും) വിസ്തൃതിയിലാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളത്. ബുധനാഴ്‌ച്ച തുടങ്ങിയ മെറ്റ്‌ലൈഫിലെ ടര്‍ഫ് സ്ഥാപിക്കല്‍ വ്യാഴാഴ്ച തന്നെ പൂര്‍ത്തിയായി. ഫിഫയുടെ സീനിയര്‍ പിച്ച് മാനേജര്‍ ഡേവിഡ് ഗ്രഹാം ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.
600 റോള്‍ പുല്ലുകള്‍ വേണ്ടി വന്നു മെറ്റ്‌ലൈഫ് മൈതാനം പൂര്‍ണമായും വിരിക്കാന്‍. വടക്കന്‍ കരോലിനിയിലാണ് ഇവിടെ സ്ഥാപിച്ച പുല്ല് തളിര്‍ത്തതെന്ന് അധികൃതര്‍ പറയുന്നു.









