നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിനുശേഷം തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലുള്ളത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട് അഞ്ജലി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട് ഒരു കാര്യംപോലും അറിയാതെയാണ് പലരും കമന്റുകളിടുന്നതെന്ന് അഞ്ജലി നായർ വീഡിയോയിൽ പറഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി […]









