ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ ചൂടുപിടിച്ച മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ വി.ഡി സതീശൻ പക്ഷത്തു നിന്നും ശ്രദ്ധേയമായൊരു പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ വി.ഡി സതീശൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് വി.ഡി സതീശൻ. കെ. സി വേണുഗോപാലിനെയാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതെങ്കിൽ പറവൂർ മണ്ഡലം അദ്ദേഹത്തിനായി ഒഴിഞ്ഞു കൊടുക്കും. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം പറവൂരിൽ നിന്നും മത്സരിക്കട്ടെയെന്നാണ് സതീശൻ പക്ഷത്തു നിന്നും പുറത്തുവരുന്നത്. മുഖ്യമന്ത്രി പദവിയല്ലാതെ മറ്റൊരു ഉപാധിയ്ക്കും വഴങ്ങില്ലെന്ന സൂചനയാണ് സതീശൻ […]






