മലപ്പുറം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ, രാഷ്ട്രീയമായി നിർണായക സന്ദേശവുമായി മുസ്ലിം ലീഗ് രംഗത്ത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാണക്കാട് അടിയന്തര യോഗം ചേരാനാണ് തീരുമാനം. സംസ്ഥാനത്തെ പ്രധാന നേതാക്കൾ എല്ലാവരും ഉടൻ പാണക്കാടേക്ക് എത്തണമെന്ന നിർദേശം ഇതിനകം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് വേണ്ടിയുള്ള ശക്തമായ പിന്തുണയാണ് ലീഗ് നേതൃത്വം തുറന്നടിച്ച് പ്രകടിപ്പിക്കുന്നത്. ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചകളിലും ലീഗ് ഈ നിലപാട് വ്യക്തമായി അറിയിച്ചതായാണ് സൂചന. […]








