തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകൾക്കിടെ തെരുവിലിറങ്ങിയുള്ള പ്രവർത്തകരുടെ പരസ്യ പ്രതിഷേധങ്ങൾക്കെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. തെരുവിൽ കാണുന്നത് യഥാർഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ലെന്നും വൈകാരികത പ്രകടിപ്പിക്കുന്ന പ്രവർത്തകർ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോടും നേതാക്കളോടുമുള്ള സ്നേഹംകൊണ്ട് പ്രവർത്തകർ വൈകാരികമായി പെരുമാറുന്നതിൽ തെറ്റില്ലെങ്കിലും അതിൽ മിതത്വം പാലിക്കേണ്ടതുണ്ട്. പ്രകടനങ്ങൾക്കിടയിലേക്ക് മറ്റുള്ളവർ നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിയുടെ തലയിൽ വരും. […]









