Tamil Nadu CM Vijay Fitness: ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ വിജയ് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. രാഷ്ട്രീയവും സിനിമയും പോലെ തന്നെ, 50-ാം വയസ്സിലും വിജയ് ഫിറ്റ്നസ് നിലനിർത്തുന്നതിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഫിറ്റ്നസ് രീതി അത്ര സങ്കീർണമല്ല. കഠിനമായ ഡയറ്റുകളോ അതിരുകടന്ന വർക്ക്‌ഔട്ടുകളോ അല്ല, പകരം നിയന്ത്രണവും സ്ഥിരതയുമാണ് വിജയിയുടെ യഥാർത്ഥ രഹസ്യം.