തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത് സർക്കാരിന്റെ വമ്പൻ വിജയത്തിന് മങ്ങലേൽപ്പിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയത്. “മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് ലഭിച്ച വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്നത് ശരിയാണ്. എന്നാൽ ഉടൻ തന്നെ വെളുത്ത പുക ഉയരും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് വേഗത്തിൽ വിരാമമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അതേസമയം, കേരളത്തിലെ […]







