കൊച്ചി: എറണാകുളം ചമ്പക്കര കനാലിൽ ഇന്ന് രാവിലെ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുള്ള മൃതദേഹമാണ് ഇന്ന് രാവിലെ ആറരയോടെ കനാലിൽ ഒഴുകി നടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. കനാലിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ട വഞ്ചിക്കാരാണ് ആദ്യം വിവരം പുറത്തറിയിച്ചത്. വാട്ടർവേ അവന്യൂവിലെ സെയിന്റ് അണീസ് കപ്പേളയ്ക്ക് സമീപമാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും മരട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ചമ്പക്കര പാലത്തിന് സമീപമുള്ള ബോട്ട് […]









