കണ്ണൂർ: യുഡിഎഫിന്റെ സംസ്ഥാനത്തെ വൻ വിജയത്തിന് പിന്നാലെ കണ്ണൂർ പഴയങ്ങാടിയിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് നേരെ കരിഓയിൽ പ്രയോഗം. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെട്ട ഫ്‌ളക്‌സ് ബോർഡിൽ കെ.സി. വേണുഗോപാലിന്റെ മുഖത്ത് മാത്രമാണ് കരിഓയിൽ ഒഴിച്ചിട്ടുള്ളത്. സമാധാനാന്തരീക്ഷം തകർക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ പോലീസ് ഈ പ്രദേശത്തെ സിസിടിവി […]









