തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് ഒഴിഞ്ഞു വാടകവീട്ടിലേക്കു താമസം മാറിയപ്പോൾ അദ്ദേഹത്തിന്റെ അരുമകളായിരുന്ന പശുക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമിലേയ്ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെയും തൃശൂർ പുത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡിലെ (കെഎൽഡിബി) ഫാമിലേക്ക് 3 ദിവസം മുൻപാണ് കൊണ്ടുപോയത്. കെഎൽബിഡിയാണു ക്ലിഫ്ഹൗസിലേക്കു പശുക്കളെ നൽകിയത്. തിരികെ നൽകാൻ ക്ലിഫ്ഹൗസിൽ പശുക്കളുടെ ചുമതലയുള്ളവർ സന്നദ്ധത അറിയിച്ചതോടെയാണു കെഎൽഡിബി ജീവനക്കാരെത്തി ഇവയെ […]









